5000 കോടിയുടെ സ്വത്തുക്കള്‍, മറ്റെല്ലാ വഴികളും അടഞ്ഞപ്പോള്‍ അഭയാര്‍ത്ഥിയാകാന്‍ ശ്രമം…ഇതിനിടെ ഒറ്റി

5000 കോടിയുടെ സ്വത്തുക്കള്‍, മറ്റെല്ലാ വഴികളും അടഞ്ഞപ്പോള്‍ അഭയാര്‍ത്ഥിയാകാന്‍ ശ്രമം…ഇതിനിടെ ഒറ്റി

chhota-rajan 1മുംബൈ: ഇന്ത്യയിലും വിദേശത്തുമായി 5000 കോടിയോളം വരും സ്വത്ത്. മറ്റെല്ലാ വഴികളും അടഞ്ഞുതുടങ്ങിയപ്പോള്‍ സിംബാവയില്‍ അഭയാര്‍ത്ഥിയായി കഴിയാന്‍ ശ്രമം. അതിനിടെ, ദാവൂദിന്റെ അടുത്ത അനുയായി ചോട്ടാ ഷക്കീലിന് പഴയ പാചകകാരന്‍ ഛോട്ടാ രാജനെ ഒറ്റി. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഇപ്പോള്‍ ഇന്തോനേഷ്യന്‍ പോലീസിന്റെ കസ്റ്റഡയില്‍….

ഛോട്ടാ രാജന്റെ താവളങ്ങളെക്കുറിച്ചും വ്യാജ പാസ്‌പോര്‍ട്ടിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഛോട്ടാ ഷക്കീലിന് ലഭിച്ചത് രാജന്റെ പഴയ പാചകക്കാരന്‍ വഴിയാണെന്ന പുതിയ വെളിപ്പെടുത്തലാണ് പുറത്തുവന്നിട്ടുള്ളത്. പ്രതിഫലകുടിശ്ശികയില്‍ നിരാശനായിട്ടായിരുന്നത്രേ പാചകക്കാരന്‍. അടുത്ത ഒരു അനുയായിയും അടുത്തിടെ ചാരനായി മാറിയിരുന്നുവെന്നും വിവരമുണ്ട്.

മോഹന്‍കുമാര്‍ എന്ന പേരില്‍ വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിക്കുന്ന രാജന്‍ ഓസ്‌ട്രേലിയയിരുന്ന വിവരം ഛോട്ടാ ഷക്കീലും കൂട്ടരും അവിടത്തെ പോലീസിനു കൈമാറിയിട്ടും അറസ്റ്റില്‍ കലാശിച്ചില്ല. ഇന്തോനേഷ്യയിലെത്തിയപ്പോള്‍ മാത്രമാണ് അതുസംഭവിച്ചത്.

അതിനിടെ, ഇന്ത്യയിലേക്കു മടങ്ങാന്‍ ഛോട്ടാ രാജന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണു വിവരം. ബാലി പൊലീസ് ഇന്നലെ ആറു മണിക്കൂര്‍ ചോദ്യംചെയ്തു. തന്റെ ജീവനു ഭീഷണിയുണ്ടെന്നു രാജന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഛോട്ടാ രാജന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്നും ബാലി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.

ഛോട്ടാ രാജനെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ക്കായി മുംബൈ െ്രെകം ബ്രാഞ്ച് സംഘം ഇന്തൊനീഷ്യയിലെ ബാലിയിലേക്കു പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയ്ക്കു 15 ദിവസം അനുവദിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ജെ. ഡേയുടേത് അടക്കം 20 കൊലപാതകങ്ങള്‍, ലഹരിമരുന്നു കടത്ത്, ആയുധ കള്ളക്കടത്ത്, ഭീഷണപ്പെടുത്തി പണം തട്ടല്‍ തുടങ്ങി 75 കേസുകളാണു മുംബൈയില്‍ ഛോട്ടാ രാജനെതിരെയുള്ളത്. നാലു കേസുകളില്‍ ടാഡ, 20 കേസുകളില്‍ മകോക്ക, ഒന്നില്‍ പോട്ട എന്നിങ്ങനെ കര്‍ശന നിയമങ്ങള്‍ പ്രകാരമാണു കുറ്റം ചുമത്തിയിരിക്കുന്നത്.

ഛോട്ടാ രാജനെ എപ്പോഴാണു മുംബൈയില്‍ എത്തിക്കുന്നതെന്നു വ്യക്തമല്ലെങ്കിലും ആര്‍തര്‍ റോഡ് ജയിലില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. തൂക്കിലേറ്റപ്പെട്ട പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ താമസിപ്പിച്ചിരുന്ന അണ്ഡ സെല്ലാണു രാജനു വേണ്ടി ഒരുക്കുന്നത്. ദാവൂദ് ഇബ്രാഹിം സംഘത്തില്‍നിന്നു കടുത്ത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജയിലിലും അതീവ സുരക്ഷ ഉറപ്പാക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!