എല്ലാം പതിവു പോലെ, കോടതിയിലെത്തിയപ്പോൾ സാക്ഷി അനൂപിന് ഒന്നും അറിയില്ല

തൃശൂർ: എല്ലാം പതിവുപോലെ. കോടതിയിൽ എത്തിയപ്പോൾ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി അനൂപിന്റെ മൊഴി മാറി. മജിസ്‌ട്രേറ്റിന് മൊഴി നൽകിയത് പോലീസിന്റെ സമ്മർദ്ദത്താലാണെന്ന് അനൂപ് വിചാരണ കോടതിയെ അറിയിച്ചു. കേസ് വഴിത്തിരിവിലേക്ക്.

നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ല. അവർ തമ്മിൽ തർക്കമുണ്ടായതായി അറിയില്ലെന്നും വിചാരണാ കോടതിയെ അറിയിച്ചു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി സൂപ്പർവൈസറാണ് അനൂപ്.

കഴിഞ്ഞ ജനുവരി 29നാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ, ഫെബ്രുവരി 16ന് മരിച്ചു. ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമം തുടങ്ങി ആറു വകുപ്പുകളാണ് നിസാമിനെതിരെ ചുമത്തിയിട്ടുള്ളത്. 108 സാക്ഷികളാണ് കേസിലുള്ളത്. രണ്ടു പേരുടെ വിസ്താരമാണ് ആദ്യദിനം നിശ്ചയിച്ചിട്ടുള്ളത്. ശോഭാ സിറ്റി കമ്പനി ഡ്രൈവർ അജീഷിനെയും ഇന്ന് വിസ്തരിക്കം. നവംബർ ഏഴുവരെയാണ് സാക്ഷികളെ വിസ്തരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!