അന്വേഷണം ഊര്‍ജിതം, മുഖ്യപ്രതി രാജ്യം വിട്ടെന്നു സൂചന, അഭിഭാഷകന്റെ പങ്കും പരിശോധിക്കും

അന്വേഷണം ഊര്‍ജിതം, മുഖ്യപ്രതി രാജ്യം വിട്ടെന്നു സൂചന, അഭിഭാഷകന്റെ പങ്കും പരിശോധിക്കും

തൃശൂര്‍: ചാലക്കുടി പരിയാരത്ത് ഭൂമി ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ചക്കര ജോണി രാജ്യം വിട്ടെന്നു സൂചന. ഓസ്ട്രേലിയ, യുഎഇ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വീസയാണ് ഇയാളുടെ കൈവശമുള്ളത്. ജോണിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും സൂചനയുണ്ട്. ഇയാൾക്കായി വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കേസില്‍ ആരോപണ വിധേയനായ അഭിഭാഷകന്‍ ഉദയഭാനുവിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. അഭിഭാഷകന്‍ സി പി ഉദയഭാനുവില്‍നിന്ന് ഭീഷണിയുണ്ടെന്നു കാണിച്ച് രാജീവ് കൊച്ചി പോലീസില്‍ പരാതി നല്‍കിയിരുന്നു. പിടിയിലായ ഷൈജു നല്‍കിയ മൊഴിയിലും ഉദയഭാനുവിന്റെ പേരുണ്ടെന്ന് പോലീസ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!