ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ മേയര്‍ വി.കെ. പ്രശാന്തിനെതിരെ കേസ്

തിരുവനന്തപുരം: ബി.ജെ.പി കൗണ്‍സിലര്‍മാരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിനെതിരെ കേസെടുത്തു. പട്ടിക ജാതി അതിക്രമ നിയന്ത്രണ നിയമം അനുസരിച്ചാണ് മേയര്‍ അടക്കം നാലു പേര്‍ക്കെതിരെ മ്യുസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ദേശീയ പട്ടിക ജാതി കമ്മിഷന്‍ നല്‍കിയ നിര്‍ദേശം. അതേസമയം, ജാതിപ്പേരി വിളിച്ചെന്നും അസഭ്യം പറഞ്ഞെന്നും കാട്ടി എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും പരാതി നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!