കുട്ടികളെ ആക്രമിച്ച ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ബസില്‍ കയറ്റാത്തത് പതിവാക്കിയത് ചോദ്യം ചെയ്തതില്‍ കുപിതരായ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ മൂന്ന് ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബസ് ക്ലീനര്‍ അബ്ദുല്‍ താഹിര്‍(22), കണ്ടക്ടര്‍ അഭിജിത് (22), ഡ്രൈവര്‍ അജീഷ്(26) എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. അബ്ദുല്‍ താഹിറാണ് ഒന്നാം പ്രതി. ഇന്നലെ വൈകുന്നേരം നെട്ടൂര്‍ ഐ.എല്‍.ടി.യു.സി. ജംഗ്ഷനിലാണ് സംഭവം. പൂഞ്ഞാക്കല്‍- കല്ലൂര്‍ റൂട്ടില്‍ ഓടുന്ന മംഗല്യ ബസിലെ ജീവനക്കാരാണ് ഇരുമ്പു വടിയും കത്തിയുമായി കുട്ടികളെ നേരിട്ടത്. കഴിഞ്ഞ ദിവസം അസഭ്യം പറഞ്ഞ് നിര്‍ത്താതെ പോയതില്‍ പ്രതിഷേധിച്ചാണ് ബസ് തടഞ്ഞതെന്ന് കുട്ടികള്‍ പറയുന്നു. ബസില്‍ കയറ്റാത്തത് പതിവാണെന്നും ഇവര്‍ ആരോപിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!