ബണ്ടിച്ചോറിന് പത്തുവര്‍ഷം കഠിനതടവ്

ബണ്ടിച്ചോറിന് പത്തുവര്‍ഷം കഠിനതടവ്

തിരുവനന്തപുരം: ഹൈടെക് മോഷണക്കേസില്‍ ബണ്ടിച്ചോറിന് പത്തുവര്‍ഷം കഠിനതടവ്. പതിനായിരം രൂപ പിഴ നല്‍കാനും തിരുവനന്തപുരം രണ്ടാം അഡീ.സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു.  ബണ്ടി ചോര്‍ സ്ഥിരം കുറ്റവാളിയാണെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്(44) കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെത്തുടര്‍ന്നാണ് ബണ്ടി ചോര്‍ പിടിയിലായത്. 2013 ജനവരി 21നായിരുന്നു സംഭവം. നാലു വര്‍ഷമായി ഇയാള്‍ തടവില്‍ കഴിയുകയാണ്. ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. രാജ്യാന്തര കുറ്റവാളിയായ ദേവീന്ദര്‍ പിടികിട്ടാപ്പുള്ളിയും മുന്നൂറോളം കവര്‍ച്ചാക്കേസുകളിലെ പ്രതിയുമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!