ബാര്‍ കോഴ: മാണിയ്‌ക്കെതിരെ തെളിവുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

ബാര്‍ കോഴ: മാണിയ്‌ക്കെതിരെ തെളിവുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ തെളിവുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍ സംഭാഷണം സംബന്ധിച്ച ഫോറന്‍സിക് പരിശോധന നടക്കുകയാണ്. പുതുതായി പലരും മൊഴിനല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.

അതേസമയം, കേസിലെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായത് എങ്ങനെയാണെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസില്‍ അഴിമതി നിരോധനനിയമം നിലനില്‍ക്കുമോ എന്ന് പരിശോധിക്കണം. ഏത് സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് തയ്യാറായതെന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. തുടരന്വേഷണം റദ്ദാക്കാന്‍ മാണി നല്‍കിയ ഹര്‍ജ്ജിയിലാണ് കോടതി നിര്‍ദ്ദേശം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!