ഹാപ്പി രാജേഷ് വധത്തില്‍ തെളിവില്ല, പ്രതികളെ വെറുതെ വിട്ടു

തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഏഴ് പ്രതികളെയും വെറുതെവിട്ടത്. ‘മാതൃഭൂമി’ ലേഖകന്‍ വി.ബി.ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതിയായിരുന്നു ഹാപ്പി രാജേഷ്. 2011 ഏപ്രില്‍ 27നാണ് ഹാപ്പി രാജേഷ് കൊല്ലപ്പെട്ടത്. പ്രതികള്‍ രാജേഷിനെ കൊല്ലത്തുള്ള ജോണി ഡെയ്ല്‍ എന്ന തോട്ടത്തില്‍െവച്ച് മര്‍ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.

ഡിവൈ.എസ്.പി. സന്തോഷ് നായര്‍, കണ്ടെയ്നര്‍ സന്തോഷ്, പ്രകാശ് എന്ന വെട്ടുകുട്ടന്‍, പെന്റി എഡ്വിന്‍, കൃഷ്ണകുമാര്‍, സൂര്യദാസ് നിഥിന്‍ എന്നിവരായിരുന്നു പ്രതികള്‍. പ്രതികളുടെ ഫോണ്‍രേഖകള്‍ നിരത്തിയായിരുന്നു സി.ബി.ഐ. വാദം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!