അഞ്ചേരി ബേബി വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന പരാതിയില്‍ ഡിസംബര്‍ ഒമ്പതിന് വിധി

അഞ്ചേരി ബേബി വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന പരാതിയില്‍ ഡിസംബര്‍ ഒമ്പതിന് വിധി

law-1ഇടുക്കി: എം.എം മണി മുഖ്യപ്രതിയായ അഞ്ചേരി ബേബി വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ പരാതിയില്‍ ഡിസംബര്‍ ഒമ്പതിന് തൊടുപുഴ നാലാം അഡീഷണല്‍ കോടതി വിധി പറയും. ഹൈക്കോടതി അഭിഭാഷകന്‍ ശ്രീകുമാര്‍ മുഖേനയാണ്, ബേബിവധക്കേസില്‍ മണിയെയും കൂട്ടരെയും പ്രതികളാക്കിയ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ സിപിഎം ജില്ലാസെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, എ.കെ ദാമോദരന്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്ന അഭ്യര്‍ത്ഥന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിക്ക് മുന്നില്‍ വച്ചു. ഇത് സംബന്ധിച്ച വാദവും കോടതിയില്‍ നടന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ടി.യു. സുനില്‍ കുമാര്‍ നല്‍കിയ കുറ്റപത്രത്തില്‍ മണി, പാമ്പുപാറ കുട്ടന്‍, ഒ.ജി മദനന്‍ എന്നിവരായിരുന്നു പ്രതികള്‍. കുട്ടന്‍ കൊലയാളി സംഘത്തിലുണ്ടായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!