വാടക വീട്ടിലെ മാംസകച്ചവടം: ഡയറിയില്‍ മുന്നൂറിലധികം കൊച്ചമ്മമാര്‍

അടൂര്‍: വാടക വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഡയറിയില്‍ മുന്നൂറിലധികം കൊച്ചമ്മമാര്‍ ? സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങലുള്ള സ്ത്രീകളുടെ ഫോണ്‍ വിവരങ്ങളടങ്ങിയ ഡയറി അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്.

കൊച്ചിയിലെ ഓണ്‍ലൈന്‍ മാംസകച്ചവടം നടത്തിയവര്‍ അടക്കമുള്ള സംഘങ്ങളുമായി ഇവര്‍ക്കു ബന്ധമുണ്ടോയെന്ന് അന്വേഷണം തുടങ്ങി. ലഭിച്ച ഡയറിയിലെ പല ഫോണ്‍ നമ്പറുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമ്പന്ന കുടുംബങ്ങളില്‍ പെട്ടവരുടേതാണെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. എന്നാല്‍, ഇവരില്‍ എത്രപേര്‍ക്ക് വാണിഭ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഇവരുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന.

അതേസമയം, പിടിയിലായവരുടെ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും വിശദീമായ പരിശോധനയ്ക്ക വിധേയമാക്കിയിട്ടുണ്ട്. കൊച്ചി ഓണ്‍ ലൈന്‍ വാണിഭത്തിനു സമാനായി സോഷ്യല്‍ മീഡിയകള്‍ വഴി ഇവിടെയും ഇരകളെ കണ്ടെത്തിയിരുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലിലധികം സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഇവര്‍ കൈകാര്യം ചെയ്തിരുന്നു. പിടിയിലായ സഹോദരിമാരുടെ അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് കണ്ടെത്തി. ഇവയിലൂടെ ആറു മാസത്തിനിടെ, കോടികളുടെ ഇടപാട് നടന്നിരുന്നതായും സൂചനയുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!