റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

0
1

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തായ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിന് അനുമതി തേടി അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ജൂലയില്‍ റിമി ടോമിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടിയിരുന്നു. അതേസമയം, ദിലീപിനു വേണ്ടി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസിലെ നിര്‍ണായക സാക്ഷിയെ അടക്കം സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നുമാണ് പോലീസ് നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here