സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍, അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍

സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍, അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍

കൊച്ചി: സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നു നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, നടന്‍ ദിലീപ് സംവിധായകന്‍ നാദിര്‍ഷാ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ഇതുസംബന്ധിച്ച നിയമോപദേശം തേടി മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടന്നു.

ജയിലില്‍ നിന്ന് ദിലീപിനെയും നാദിര്‍ഷയെയും ഫോണ്‍ ചെയ്യുകയും ഇരുവരെയും ഭീഷണിപ്പെടുത്തി കത്തെഴുതുകയും ചെയ്തശേഷം ഇന്നാണ് സുനിയെ കോടതിയില്‍ എത്തിച്ചത്. റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി. കോടതിയില്‍ എത്തിച്ചവേളയിലാണ് കൂടുതല്‍ പേര്‍ കുടുങ്ങാനുണ്ടെന്ന പ്രതികരണം സുനിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആളൂര്‍ ഇന്ന് പ്രതിക്കുവേണ്ടി ഹാജരായെങ്കിലും ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ജാമ്യാപേക്ഷ നല്‍കാത്തത്. തനിക്ക് ജയിലില്‍ വച്ച് പോലീസിന്റെ മര്‍ദനമേറ്റെന്ന് സുനി അങ്കമാലി കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് കോടതി ഡോക്ടറെ വിളിച്ചുവരുത്തി വിസ്തരിച്ചു. എന്നാല്‍, ജയിലില്‍ വച്ച് മര്‍ദനമേറ്റ കാര്യം സുനി തന്നോട് പറഞ്ഞിട്ടില്ലെന്ന് ഡോക്ടര്‍ കോടതിയെ അറിയിച്ചു. വക്കാലത്ത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആളൂരും അഡ്വ. ടെനിയും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാകുതര്‍ക്കമുണ്ടായി.

കഴിഞ്ഞ ദിവസങ്ങളിലെ അന്വേഷണ പുരോഗതി തങ്ങളിലേക്കാണ് നീങ്ങുന്നതെന്ന തിരിച്ചറിവാണ് നിയമോപദേശം തേടാന്‍ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രേരിപ്പിച്ചത്. ഏതുവിധേനയും അറസ്റ്റ് ഒഴിവാക്കുകയാണ് ലക്ഷ്യം. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിക്കപ്പെടാതെ വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ, മറ്റേതെങ്കിലും കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് ആലോചന.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!