ക്വട്ടേഷന്‍ ഉണ്ടോയെന്ന് മാധ്യമങ്ങള്‍; മരണ മൊഴി എടുക്കാന്‍ മജിസ്‌ട്രേറ്റിനോട് പറയണമെന്ന് സുനി

ക്വട്ടേഷന്‍ ഉണ്ടോയെന്ന് മാധ്യമങ്ങള്‍; മരണ മൊഴി എടുക്കാന്‍ മജിസ്‌ട്രേറ്റിനോട് പറയണമെന്ന് സുനി

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ക്വട്ടേഷന്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയതാണ് തനിക്ക് വിനയായതെന്നും അതിന്റെ ഫലമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രധാന പ്രതി പള്‍സര്‍ സുനി. ക്വട്ടേഷന്‍ ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തന്റെ മരണ മൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് പറയണമെന്നായിരുന്നു സുനിയുടെ മറുപടി.

ജയിലില്‍ ഫോണ്‍ എങ്ങനെ ലഭിച്ചു, ആരാണ് എത്തിച്ചു തന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സുനി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തിരുന്ന സുനിയെ പിന്നീട് ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇതിനിശട വൈദ്യപരിശോധനയക്കും വിധേയനാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!