കഥ പകുതിയേ ആയിട്ടുള്ളു….പള്‍സറിന്റെ കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി: കഥ പകുതിയേ അയിട്ടുള്ളൂ… ഓടുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടി. അങ്കമാലി കോടതിയില്‍ എത്തിച്ച സുനി കേസിനെ പറ്റി പറഞ്ഞത് കഥ പകുതിയേ ആയിട്ടുള്ളൂവെന്നാണ്. കേസില്‍ ഇനിയും പ്രതികളുണ്ടാകുമെന്ന് സുനില്‍ പറഞ്ഞതായി അഭിഭാഷകന്‍ ബി.എ. ആളൂര്‍ പ്രതികരിച്ചു. കോടതിയോട് ചിലതു പറയാന്‍ സുനിക്ക് താല്‍പര്യമുണ്ടെന്നും ഇതിനായി രഹസ്യ മൊഴി നല്‍കാന്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും ആളുര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!