കൂടുതല്‍ അറസ്റ്റിനു മുമ്പ് ജാമ്യം നേടാന്‍ ദിലീപ്, പള്‍സറിന്റെ സമാന ക്വട്ടേഷനുകള്‍ തേടി പോലീസ്

കൊച്ചി: കൂടുതല്‍ അറസ്റ്റുകളുണ്ടാകുന്നതിനു മുമ്പേ ജാമ്യം നേടാന്‍ ദിലീപ് ശ്രമം തുടങ്ങി. മാനേജര്‍ അപ്പുണ്ണി, അഭിഭാഷകനായ പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്യാന്‍ ഇതുവരെയും പോലീസിനു സാധിച്ചിട്ടില്ല.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഇതിനു മുമ്പം ഇത്തരം കൊട്ടേഷനുകള്‍ നടത്തിട്ടുണ്ടെന്നു തെളിയിക്കാനുള്ള നീക്കങ്ങളും അന്വേഷണ സംഘം തുടങ്ങി. ഒരു നിര്‍മ്മാതാവിനായി നടത്തിയ ഇത്തരം ഒരുനീക്കം അറിഞ്ഞാണ് ദിലീപ് സുനിയെ സമീപിച്ചതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട നടിയെ അടക്കം വിളിപ്പിക്കാനും മൊഴി രേഖപ്പെടുത്താനുമുള്ള നടപടി തുടങ്ങിയതായിട്ടാണ് സൂചന.

സുനി-ദിലീപ് കൂടിക്കാഴ്ചകളുമായി ബന്ധപ്പെടുത്തി രണ്ടു പേരുടെ രഹസ്യമൊഴിയും പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കാലടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!