കാവ്യ, കാവ്യയുടെ അമ്മ, പ്രമുഖ നടി, ദിലീപ്, നാദിര്‍ഷാ… ചോദ്യം ചെയ്യാന്‍ പട്ടികയായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും. നടന്‍മാരായ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, നടി കാവ്യ, കാവ്യയുടെ അമ്മ ശ്യാമള, മലയാളത്തിലെ പ്രമുഖ നടി എന്നിവരെയാണ് ചോദ്യം ചെയ്യുക.

അന്വേഷണസംഘത്തിന് ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആറു പേരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. ദിലീപ്, നാദിര്‍ഷാ എന്നിവര്‍ നേരത്തെ നല്‍കിയ മൊഴിയിലുള്ള വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും വിളിച്ചു വരുത്തുന്നത്.

നടി ആക്രമിക്കപ്പെടുന്നതിന് മുന്‍പ് പള്‍സര്‍ സുനി നിരന്തരം വിളിച്ച നാലു നമ്പറുകള്‍ തിരിച്ചറിഞ്ഞു. ഈ നമ്പറുകളില്‍ നിന്ന് ദിലീപിന്റെ മാനേജര്‍ക്കും തിരിച്ചും നിരന്തരം കോളുകള്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്.  ഈ കോളുകള്‍ കൈകാര്യം ചെയ്തത് ദിലീപാണെന്ന് അപ്പുണി മൊഴി നല്‍കിയതായും സൂചനയുണ്ട്.

ഇതിനിടെ, നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി പുറത്തുവന്നു. ദിലീപിനും നാദിര്‍ഷയ്ക്കുമെതിരെയാണ് ജിന്‍സന്റെ മൊഴി. നടി കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ എന്തോ സാധനം കൊടുത്തെന്ന് പള്‍സര്‍ സുനി പറയുന്നത് കേട്ടെന്ന് മൊഴിയിലുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡാണ് ഇതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ജയിലില്‍ വച്ച് പള്‍സര്‍ സുനി ബന്ധപ്പെട്ടവരില്‍ ദിലീപും നാദിര്‍ഷയും അപ്പുണ്ണിയുമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. സുനി കാക്കനാട് ജില്ലാ ജയിലില്‍ നിന്നും നാദിര്‍ഷയെ മൂന്ന് തവണ വിളിച്ചെന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതില്‍ ഒരു കോള്‍ എട്ട് മിനിറ്റോളം നീണ്ടു നിന്നതായും റിപ്പോര്‍ട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!