തൃശൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയായി; ജാമ്യ അപേക്ഷയില്‍ വാദം മാറ്റി വച്ചു

തൃശൂര്‍/കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ തൃശൂരിലെ മൂന്നു കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുത്തു. ജോയ്‌സ് പാലസ് ഹോട്ടല്‍, ഗരുഡ ഹോട്ടല്‍, കിണറ്റിന്‍കര ടെന്നീസ് ക്ലബ് എന്നിവിടങ്ങളിലാണ് വന്‍ പോലീസ് സുരക്ഷയില്‍ ദിലീപിനെ എത്തിച്ചത്.
അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയയില്‍ വാദം കേള്‍ക്കുന്നത് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ തനിക്ക് പോലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!