ദിലീപ് ആലുവ സബ് ജയിലില്‍, 523-ാം നമ്പര്‍ തടവുകാരന്‍, പ്രത്യേക സൗകര്യങ്ങള്‍ ഇല്ല

ആലുവ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോച കേസില്‍ നടന്‍ ദിലീപ് 14 ദിവസം റിമാന്‍സ് ചെയ്ത് ആലുവ സബ് ജയിലില്‍. രാവിലെ ആറു മണിക്ക് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ച ദിലീപിനെ റിമാന്‍ഡ് ചെയ്തതോടെ ഏഴരയോടെ ആലുവ സബ് ജയിലില്‍ എത്തിച്ചു.

ജയിലിലെത്തി വളരെ പെട്ടന്നു തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി, ദിലീപിനെ സെല്ലിലേക്കു മാറ്റി. പ്രത്യേക സെല്ലോ സൗകര്യങ്ങളോ ദിലീപിന് അനുവദിച്ചിട്ടില്ല. അഞ്ചു പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിലേക്കാണ് ദിലീപിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 523 നമ്പര്‍ പ്രതി. രാവിലെ ജയില്‍ അധികൃതര്‍ നല്‍കിയ ഭക്ഷണം ദിലീപ് കഴിച്ചു. ഉച്ചവരെ കാണാന്‍ സന്ദര്‍ശകര്‍ ആരും എത്തിയില്ല.

കാക്കനാട് ജയിലിലേക്ക് അയക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളിയാണ് ആലുവ സബ് ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. പി.സി. 120 ബി മുതല്‍ മറ്റു പ്രതികള്‍ക്ക് ചുമത്തപ്പെട്ട ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ദിലീപിനും ബാധകമാകും. നിലവില്‍ 11-ാം പ്രതിയായ ദിലീപ് ഗൂഡാലോചനയുടെ അധിക കുറ്റപത്രം കൂടി സമര്‍പ്പിക്കുന്നതോടെ രണ്ടാം പ്രതിയാകും. 19 തെളിവുകളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാറാണ് ദിലീപിനായി ഹാജരായത്. ദിലീപിനെതിരെ ഹാജരാക്കിയിരിക്കുന്ന തെളിവുകള്‍ കെട്ടിചമച്ചതാണെന്ന് അദ്ദേഹം വാദിച്ചു. ദിലീപിനു വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി ആവശ്യവും അടുത്ത ദിവസം കോടതി പരിഗണിക്കും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!