ദിലീപ് പുറത്തിറങ്ങി

ദിലീപ് പുറത്തിറങ്ങി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായിരുന്ന നടന്‍ ദിലീപ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതു മുതല്‍ നിരവധി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് ജയിലിനു മുന്നില്‍ എത്തിയിരുന്നത്. വൈകുന്നേരം 5.10 ഓടെയാണ് ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് അഭിഭാഷകര്‍ ജയിലില്‍ എത്തിച്ചത്. പിന്നാലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 5.30 ഓടെ പുറത്തുവന്ന ദിലീപിന് വന്‍ വരവേല്‍പ്പാണ് പുറത്ത് ഒരുക്കിയിരുന്നത്. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷ സംവിധാനങ്ങളാണ് ജയിലിനു പുറത്ത് ഒരുക്കിയിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!