ശനിയാഴ്ച വൈകുന്നേരം വരെ ദിലീപ് പോലീസ് കസ്റ്റഡിയില്‍ തുടരും; ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ പോലീസ് കസ്റ്റഡി നീട്ടി. ദിലീപിനെ ശനിയാഴ്ച വൈകുന്നേരം അഞ്ചു വരെ പോലീസിന്റെ കസ്റ്റഡിയില്‍ലേക്കു വീട്ടു. ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും. രാവിലെ 11ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കി. വീണ്ടും മൂന്നു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!