ദിലീപിന് ജാമ്യയില്ല, ആലുവയിലെ വീട്ടില്‍ റെയ്ഡ്

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദിലീപിനെ കോടതിയില്‍ ഹാജരാക്കിയ പോലീസ് കസ്റ്റഡി നീട്ടി ആവശ്യപ്പെട്ടില്ല. നേരത്തെ ജാമ്യാപേക്ഷയില്‍ വാദം നടക്കവേ ദിലീപ് ഉപയോഗിച്ചിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.
കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നടിക്കെതിരെ ദിലീപ് നടത്തിയ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മനോനിലയും സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം സ്വാധീനവുമാണ് വ്യക്തമാക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുമ്പോള്‍ ആലുവയിലെ ദിലീപിന്റെ വീട്ടില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!