ആദ്യമൊക്കെ ധൈര്യമായി നേരിട്ടു, തെളിവുകള്‍ക്കു മുന്നില്‍ പരുങ്ങി, പിന്നെ കരഞ്ഞു…

കൊച്ചി: ആദ്യഘട്ടത്തിലൊക്കെ പോലീസിന്റെ ചോദ്യങ്ങളെ നടന്‍ ദിലീപ് ധൈര്യത്തോടെ നേരിട്ടു. പിന്നാലെ തെളിവുകള്‍ ഹാജരാക്കി അന്വേഷണ സംഘം കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ നിഷേധിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി.

ചോദ്യം ചെയ്യലിന്റെ ഓരോ ഘട്ടം കഴിയുന്തോറും ഗൂഢാലോചനയിലെ പങ്കാളിത്തം കൂടുതല്‍ തെളിയിക്കുന്ന രീതിയിലായിരുന്നു ചോദ്യം ചെയ്യല്‍. മാനസിക സംഘര്‍ഷം രൂക്ഷമായതോടെ ഇടയ്ക്ക് ദിലീപ് ക്ഷീണിതനായെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ഡോക്ടര്‍ എത്തി വൈദ്യ പരിശോധന ലഭ്യമാക്കി. അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ ദിലീപ് നിയന്ത്രണം വിട്ട് കരഞ്ഞു. മകളെയും കുടുംബാംഗങ്ങളെയും കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്നാണ് പോലീസ് നിലപാടെടുത്തത്.

കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് വിവരം അറിഞ്ഞപ്പോഴും ദിലീപ് നിര്‍വികാരനായി. എന്നാല്‍ പറുത്തേക്കു വരുമ്പോള്‍ എല്ലാവരെയും ചിരിക്കുന്ന മുഖവുമായിട്ടാണ് ദിലീപ് എല്ലാവരെയും അഭിമുഖീകരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!