ദിലീപിന് ജാമ്യമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് ജാമ്യമില്ല. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജൂണ്‍ 16 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപ് ആലുവ സബ് ജയിലില്‍ റിമാന്റില്‍ തുടരും.

നടിക്കു നേരെ നടന്നത് ക്രൂരകൃത്യമാണെന്നും നടിയെ അക്രമിക്കുന്നതിനു മുമ്പ് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും കോടതി വിലയിരുത്തി. പ്രതി സമൂഹത്തില്‍ നല്ല സ്വാധീനമുള്ള ആളാണെന്നും അതിനാല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി നിരീക്ഷിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!