ആരോപണങ്ങള്‍ ഗുരുതരം, ജാമ്യാപേക്ഷ തള്ളിയ വിധിയില്‍ നടന്‍ ദിലീപിന് വിമര്‍ശനവും

കൊച്ചി: ജാമ്യാപേക്ഷ തള്ളിയ അങ്കമാലി കോടതി വിധിയില്‍ നടന്‍ ദിലീപിനെതിരെ വിമര്‍ശനം. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമെന്ന് വിലയിരുത്തിയ കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത് സമാന സ്വഭാവക്കാര്‍ക്കുള്ള സന്ദേശമാണെന്നും വ്യക്തമാക്കുന്നു. അതേസമയം, ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത അഭിഭാഷകനില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡ് അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഈ കാര്‍ഡ് ശൂന്യമാണെന്നാണ് റിപ്പോര്‍ട്ട്. രേഖകള്‍ ഡീലീറ്റ് ചെയ്തതാണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഒളിവില്‍ കഴിയുന്ന, പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഡ്വ. രാജു ജോസഫില്‍ നിന്നാണ് മെമ്മറി കാര്‍ഡ് ലഭിച്ചത്. ഞായറാഴ്ചയാണ് രാജുവിനെ കസ്റ്റഡിയിലെടുത്ത് ആലുവ പോലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്തത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!