തെളിവുകള്‍ കോര്‍ത്തിണക്കി പോലീസ്… ദിലീപിനെതിരെ പ്രതിഷേധം വ്യാപകം

കൊച്ചി: നടിയെ ആക്രമിച്ച പള്‍സര്‍ സുനിയും കൂട്ടാളികളും തെളിവുകള്‍ കൈമാറിയത് ദിലീപിന്റെ ബന്ധുവിന്, ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങള്‍, ജയിലില്‍ പള്‍സര്‍ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍, പോലിസിനു നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍.. ദിലീപിനെ വലയിലാക്കന്‍ പോലീസ് തയാറാക്കിയ തെളിവുകള്‍ ഇങ്ങനെ നീളും.

ദിവസങ്ങള്‍ക്കു മുമ്പ് പ്രതീക്ഷിച്ച അറസ്റ്റ് ഉണ്ടാകില്ലെന്ന് ജനം വിധിയെഴുതി തുടങ്ങിയതിനു പിന്നാലെ അപ്രതീക്ഷിതമായിട്ടാണ് ആ വാര്‍ത്ത പുറത്തുവന്നത്. ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ വന്‍ പ്രതിഷേധങ്ങളാണ് കേസ് ഒതുക്കീ തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് സംശയിച്ചവര്‍ക്കും ദിലീപിനും ഒക്കെ എതിരെ ഉയരുന്നത്. ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. രാത്രി വൈകിയും ആലുവ പോലീസ് ക്ലബിലേക്ക് പ്രതിഷേധങ്ങള്‍ എത്തുകയാണ്.

ദേ പുട്ട്- ദീലീപിന്റെയും നാദിര്‍ ഷായുടേയുടെയും സ്ഥാപനത്തിനു നേരെ ആക്രമണമുണ്ടായി. മറ്റു ജില്ലകളില്‍ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ദേ പുട്ട്- സ്ഥാപനങ്ങള്‍ പൂട്ടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!