ആര്‍ക്കും ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ല, സംശയവും തെളിവും രണ്ടെന്നും സെന്‍കുമാര്‍

കൊച്ചി: നടന്‍ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യുമ്പോള്‍ അന്വേഷണ സംഘത്തിനു സംശയങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. അതിനര്‍ത്ഥം താന്‍ ആര്‍ക്കും ക്ലീന്‍ ചീറ്റ് നല്‍യെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെളിവും സംശയവും രണ്ടാണ്. കാക്കനാട്ടെ കടയില്‍ പരിശോധന നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനു മുമ്പ് വേണ്ടിയിരുന്നു. അന്വേഷണ സംഘം ഏകോപനത്തോടെ പ്രവര്‍ത്തിച്ചതായി ബോധ്യപ്പെട്ടില്ല. എ.ഡി.ജി.പി സന്ധ്യ ഒരു കേസും തനിക്ക് ബ്രീഫ് ചെയ്തിട്ടില്ല. ദിനേന്ദ്ര കശ്യപ് മികച്ച ഉദ്യോഗസ്ഥനാണെന്നും ഇപ്പോഴത്തെ കാര്യങ്ങള്‍ തനിക്കറിയില്ലെന്നും സെന്‍കുമാര്‍ പ്രതികരിച്ചു. സെന്‍കുമാറിന്റെ അഭിമുഖമെന്ന രീതിയില്‍ കഴിഞ്ഞ ദിവസം ഒരു മാസിക പ്രസിദ്ധീകരിച്ചതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയല്ല. അഭമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാന്ിച്ചാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സെന്‍കുമാറിന്റെ നിലപാട് തള്ളി നിലവിലെ മേധാവി ലോക്‌നാഥ് ബെഹ്‌റ തള്ളി. വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥയായ എ.ഡി.ജി.പി സന്ധ്യയ്ക്ക് ഡി.ജി.പി മറുപടി കത്ത് അയച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!