ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, കാവ്യയുടെ മൊഴി എടുത്തുവെന്ന് റിപ്പോര്‍ട്ട്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപിന്റെ മൊഴി എടുക്കല്‍ പൂര്‍ത്തിയായി. ദിലീപിനെ ഇന്നു രാവിലെ അങ്കമാലി കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറഞ്ഞേക്കും. ഇന്ന് പോലീസിന്റെ എതിര്‍വാദം കേട്ടശേഷമായിരിക്കും ജാമ്യക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക.

ഇതിനിടെ, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയതായിട്ടാണ് സൂചന. രഹസ്യ കേന്ദ്രത്തില്‍ വിളിച്ചു വരുത്തിയാണ് കാവ്യയുടേയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. കേസില്‍ കൂടുതല്‍ അറസ്റ്റും ചോദ്യം ചെയ്യലുകളും ഉടനുണ്ടാകുമെന്നാണ് വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!