കിട്ടിയത് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ തന്നെ, ഫോണ്‍ നമ്പറുകളുടെ ഉടമകളെ തേടുന്നു, ഇടപാടുകളും അന്വേഷിക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ സങ്കീര്‍ണതകള്‍ ഒന്നൊന്നായി അന്വേഷണ സംഘം അഴിക്കുന്നു. കഴിഞ്ഞ ദിവസം ലഭിച്ച രണ്ടു മിനിട്ടോളം ദൈര്‍ഘ്യമുള്ള ദൃശ്യം നടി ആക്രമിക്കപ്പെട്ടതു തന്നെയാണെന്ന് സ്ഥിരീകരിച്ച സംഘം ബ്ലാക്‌മൈലിംഗ് പരാതിക്കൊപ്പം ദിലീപും കൂട്ടരും നല്‍കിയ സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പ്രമുഖരുടെ പങ്ക് സ്ഥിരീകരിക്കാന്‍ പോലീസ് ഇതുവരെയും തയാറായിട്ടില്ല.

കേസില്‍ പള്‍സര്‍ സുനി നടിയെ ക്രൂരമായി ഉപദ്രവിച്ചുവെന്നത് വ്യക്തമായി. ശാരീരികമായി ബുദ്ധിമുട്ടുകളുള്ള അവസ്ഥിയിലായിരുന്ന നടിയെ ഓടുന്ന വാഹനത്തില്‍ പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കുവരെ പ്രേരിപ്പിക്കപ്പെടുന്നത് ദൃശ്യങ്ങളിലുണ്ടെന്നാണ് സൂചന. ആറ് ക്ലിപ്പുകളാണ് പൊലീസിന് ലഭിച്ചത്. ഒരു മിനിറ്റില്‍ താഴെയുള്ള ദൃശ്യങ്ങളാണ് മെമ്മറികാര്‍ഡിലുണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. മുപ്പത്തിയഞ്ചുമുതല്‍ അമ്പത് സെക്കന്റ് വരെ ദൈര്‍ഖ്യമുള്ള വിഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് പോലീസിന് ലഭിച്ചത് കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ നിന്നാണെന്നാണ് വിവരം. ഇതോടെ ഗൂഡാലോചനയുടെ വലയ്ക്കുള്ളിലേക്ക് ദിലീപും കാവ്യയുടെ സ്ഥാപനം നോക്കി നടത്തിയിരുന്ന അമ്മയും എല്ലാം എത്തുകയാണ്.

നടിയെ ആക്രമിക്കാന്‍ കഴിഞ്ഞ 23 മുതല്‍ ഒരുക്കങ്ങള്‍ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച ഫോണ്‍ നമ്പറുകളില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അറസ്റ്റിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അതില്‍ സ്ത്രീകള്‍ ഉണ്ടാകില്ലെന്ന് പറയാനാവില്ലെന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്.

ഇവരെല്ലാം തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് മറ്റ് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. അതേസമയം, നടന്‍ ദിലീപ്, നാദിര്‍ഷാ തുടങ്ങിയവര്‍ നിയമോപദേശനം തേടിയാതായും റിപ്പോര്‍ട്ടുകളുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!