അജുവിന്റെ ഫോണ്‍ പിടിച്ചെടുത്തു, ഖേദ പ്രകടനത്തിന് നിയമസാധുതയില്ലെന്ന് അധികൃതര്‍

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നടന്‍ അജു വര്‍ഗീസിനെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. കളമശ്ശേരി പോലീസ് സ്‌റ്റേഷനിലാണ് മൊഴി രേഖപ്പെടുത്തിയത്. താന്‍ അറിയാതെയാണ് നടിയുടെ പേര് പരാമര്‍ശിച്ചതെന്നും ഇതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അജു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഖേദപ്രകടനത്തിനു നിയമസാധുത ഇല്ലെന്നാണ് പോലീസ് നിലപാട്. അജു കൈമാറിയ ഫോണിന്റെ സൈബര്‍ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!