നടന്‍ ദിലീപിന് ജാമ്യം, ആരാധകര്‍ ജയിലിനു മുന്നിലേക്ക്

നടന്‍ ദിലീപിന് ജാമ്യം, ആരാധകര്‍ ജയിലിനു മുന്നിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം. 86 ദിവസത്തിനുശേഷമാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജയില്‍ മോചനം. കോടതിയില്‍ ഏല്‍പ്പിക്കണമെന്നതടക്കമുള്ള വ്യവസ്ഥകളിലാണ്  ജാമ്യം.ഹൈക്കോടതിയിലും വിചാരണ കോടതിയിലുമായി സമര്‍പ്പിച്ച ആദ്യ നാലു ഹര്‍ജികളും തള്ളിയിരുന്നു. വൈകുന്നേരത്തോടെ ദിലീപിന് പുറത്തിറങ്ങാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജാമ്യം അനുവദിച്ച വാര്‍ത്ത പുറത്തവന്നതോടെ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജയിലിനു മുന്നില്‍ എത്തി തുടങ്ങി. ആരാധകരുടെ വന്‍ തിരക്കാണ് ആലുവ സബ് ജയിലിനു മുന്നിലുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!