നടി ആക്രമിക്കപ്പെട്ട സംഭവം: നടന്‍ ദിലീപ് അറസ്റ്റില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചന കുറ്റത്തിന് നടന്‍ ദിലീപ് അറസ്റ്റില്‍. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും തെളിവെടുപ്പിനും ഒടുവിലാണ് അറസ്റ്റ്. സിനിമാ മേഖലയിൽ നിന്നുതന്നെയുള്ള മൂന്നു പേർ കൂടി പൊലീസിന്റെ കസ്റ്റഡിയില്‍ ?

ഇന്നു രാവിലെ ചോദ്യം ചെയ്യലിന്റെ ഭാഗമായി ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നാലെ വൈകുന്നേരത്തോടെ അറസ്റ്റ് അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 13 മണിക്കൂറോളം നടനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. അന്വേഷണത്തില്‍ ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഏതാനും മണിക്കൂറുകളില്‍ സുപ്രധാനമായ നടപടികള്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ വളരെ രഹസ്യമായിട്ടാണ് ദിലീപിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളത്തിനു പുറത്തുള്ള ഒരു കേന്ദ്രത്തില്‍ രഹസ്യമായി ചോദ്യം ചെയ്തശേഷമാണ് വൈകുന്നേരത്തോടെ അറസ്റ്റ്. പിന്നാല ആലുവ പോലീസ് ക്ലബില്‍ എത്തിച്ചു.

രാത്രി വൈകി കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അറസ്റ്റിനോട് തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന് നടിയുടെ കുടുംബം പ്രതികരിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് വൈരാഗ്യത്തിനു കാരണമെന്നാണ് വിവരം. ഗൂഡാലോചന നടത്തിയത് എം.ജി. റോഡിലെ ഒരു ഹോട്ടലിലാണെന്നാണ് സൂചന. താരസംഘടനയുമായി ബന്ധപ്പെട്ട ചില പരിപാടികളുമായി ബന്ധപ്പെട്ടാണ് നടന്‍ ഇവിടെ എത്തിയതെന്നാണ് വിവരം. ഗൂഡാലോചനയില്‍ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഈ തെളിവുകള്‍ സ്ഥിരീകരിച്ചശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമായി.

നടനും സംവിധായകനുമായ നാദിര്‍ഷായും പോലീസ് കസ്റ്റഡിയിലുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റിന്റെ വീട്ടിലാകും ദിലീപിനെ ഹാജരാക്കുക.

updating…


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!