2011ലെ തട്ടികൊണ്ടുപോകല്‍; നടിയുടെ മൊഴിയെടുത്തു, എല്ലാ പ്രതികളും കസ്റ്റഡിയില്‍

കൊച്ചി: 2011ല്‍ ഒരു മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി. അന്ന് വാഹനം ഓടിച്ച ഡ്രൈവര്‍ കണ്ണൂര്‍ പാടിച്ചാല്‍ സ്വദേശി സുനീഷ്, റമദ റിസോര്‍ട്ടിന്റെ എക്‌സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് നിര്‍മാതാവിനെ സമീപിച്ച അഷറഫ് എന്നിവരെയാണ് ഇന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.  നേരത്തെ കോതമംഗലം സ്വദേശിയായ എബിന്‍ കുര്യാക്കോസ് വിപിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസിൽ പരാതി നൽകിയ നടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് നേരത്തെ താരം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!