ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ആന്റണി നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ന് തള്ളിയിരുന്നു. ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോന്‍ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2001 ജനുവരി ആറിന് അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!