ട്രെയിനില്‍ പതിച്ചിരുന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണ സ്‌റ്റിക്കറുകള്‍ നശിപ്പിച്ചു

തിരുവനന്തപുരം: ട്രെയിനില്‍ പതിച്ചിരുന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണ സ്‌റ്റിക്കറുകള്‍ നശിപ്പിച്ചു. ഏറനാട്‌ എക്‌സ്‌പ്രസിലെ പ്രചാരണ സ്‌റ്റിക്കറുകളാണ്‌ കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്‌. യു.ഡി.എഫിന്റെ അഴിമതിക്കെതിരായ പോസ്‌റ്ററുകളും, എല്‍.ഡി.എഫ്‌. വരും എല്ലാം ശരിയാകും എന്ന പോസ്‌റ്ററുകളുമാണ്‌ കീറി നശിപ്പിച്ചത്‌. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയോടെ തിരുവനന്തപുരം ഡിവിഷനു കീഴില്‍ നാലു ട്രെയിനുകളിലാണ്‌ ആദ്യഘട്ടത്തില്‍ സ്‌റ്റിക്കറുകള്‍ പതിച്ചത്‌. 40 കോച്ചുകളില്‍ സ്‌റ്റിക്കര്‍ പതിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!