പരവൂര്‍ വെടിക്കെട്ട്: കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ ദീപുവിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദുരന്തത്തില്‍ സുരേന്ദ്രന്‍ മരണപ്പെട്ടിരുന്നു. സാരമായി പരുക്കേറ്റ ദീപ സുരേന്ദ്രന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയെങ്കിലും അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. കഴക്കൂട്ടത്ത് സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കവേയാണ് ദീപുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!