എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരനെ കുത്തിക്കൊന്നു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരനെ  കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി റിട്ച്ചിയാണ് മരിച്ചത്. ബാലനെ ആക്രമിച്ച മനോരോഗിയെ പോലീസ് പിടികൂടി. കടയില്‍ പോയി മടങ്ങും വഴിയായിരുന്നു ആക്രമണം. റോഡരുകില്‍ നിന്ന മാനസിക രോഗി പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച അക്രമിയെ മുന്‍പ് പോലീസ് തന്നെ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!