പരവൂരില്‍ ദുരന്തത്തിലേക്ക് നയിച്ച വെടിക്കെട്ടില്‍ നിരോധിത രാസവസ്തു ഉപയോഗിച്ചിരുന്നതായി മൊഴി

തിരുവനന്തപുരം: പരവൂരില്‍ ദുരന്തത്തിലേക്ക് നയിച്ച വെടിക്കെട്ടില്‍ നിരോധിത രാസവസ്തു ഉപയോഗിച്ചിരുന്നതായി മൊഴി. പൊട്ടാസ്യം ക്ലോറേറ്റ് ആണ് വ്യാപകമായി ഉപയോഗിച്ചത്. പാഴ്‌സല്‍ ലോറികളിലാണ് പൊട്ടാസ്യം ക്ലോറേറ്റ് കരാറുകാര്‍ക്ക് എത്തിച്ചുനല്‍കിയതെന്ന് ശിവകാശിയില്‍ നിന്നുള്ള ഇടപാടുകാരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

പൂഴിക്കുന്നിലെ കച്ചവടക്കാരനായ ജിഞ്ചുവാണ് പൊട്ടാസ്യം ക്ലോറേറ്റ് ആവശ്യപ്പെട്ടത്.  അമിതമായ തോതില്‍ ജിഞ്ചു പൊട്ടാസ്യം ക്ലോറേറ്റ് വാങ്ങിയിരുന്നു. സാധാരണ നിലയില്‍ ഇത്തരം രാസസ്തു വാങ്ങിയാല്‍ വെടിക്കെട്ട് കഴിഞ്ഞ് മിച്ചംവരുന്നവ തിരിച്ചേല്‍പ്പിക്കാറുണ്ട്. എന്നാല്‍ ജിഞ്ചു മടക്കിനല്‍കിയിരുന്നില്ലെന്നും ഇടപാടുകാരന്‍ പറഞ്ഞു. തീപ്പെട്ടി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണ് പൊട്ടാസ്യം ക്ലോറേറ്റ്. ജിഞ്ചു ഫോണിലുടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊട്ടാസ്യം ക്ലോറേറ്റ് എത്തിച്ചുനല്‍കിയതെന്നും മൊഴിയില്‍ പറയുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!