ഒരു വയസുള്ള മകനെ വിറ്റ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്‌റ്റില്‍

വടക്കഞ്ചേരി: ഒരു വയസുള്ള മകനെ വിറ്റ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്‌റ്റില്‍. അണക്കപ്പാറയില്‍ മുഹമ്മദ്‌കുട്ടി(56), ഭാര്യ റംലത്ത്‌(36) എന്നിവരെയും കുട്ടിയെ വാങ്ങിച്ച തമിഴ്‌നാട്‌ സായ്‌നഗര്‍ ജോണ്‍ സുന്ദര്‍(47), ഇടനിലക്കാരനായ കിഴക്കഞ്ചേരി ഇളങ്കാവ്‌ ജ്യോതി(37) എന്നിവരെയുമാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സംഭവുമായി ബന്ധപ്പെട്ട്‌ ഇടനിലക്കാരായി പ്രവര്‍ത്തിച്ച വള്ളിയോട്‌ ലക്ഷ്‌മണന്‍, കോയമ്പത്തൂര്‍ സ്വദേശി രാമന്‍കുട്ടി എന്നിവരെക്കൂടി പിടികൂടാനുണ്ട്‌. ദമ്പതികള്‍ ജ്യോതി മുഖേനയാണ്‌ ജോണ്‍ സുന്ദര്‍ എന്നയാള്‍ക്ക്‌ കുട്ടിയെ വിറ്റത്‌. പ്രതിഫലമായി ഒരുലക്ഷംരൂപ ലഭിച്ചു. അമ്മയ്‌ക്ക്‌ അസുഖമായതിനാല്‍ കുട്ടിയെ നോക്കാന്‍ കഴിയാത്തതിനാലാണ്‌ വില്‍പ്പന നടത്തിയതെന്ന്‌ രക്ഷിതാക്കള്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!