തലസ്‌ഥാന ജില്ലയില്‍ നക്‌സല്‍ മോഡല്‍ ആക്രമണം; വില്ലേജ് ഓഫീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു

vellarada-village-office-blastതിരുവനന്തപുരം: തലസ്‌ഥാന ജില്ലയില്‍ നക്‌സല്‍ മോഡല്‍ ആക്രമണം. വെള്ളറട പഞ്ചായത്തിലെ വില്ലേജ്‌ ഓഫീസില്‍ ബൈക്കിലെത്തിയാള്‍ വില്ലേജ്‌ ഓഫീസില്‍ പെട്രോള്‍ ബോംബെറിഞ്ഞുശേഷം കടന്നുകളഞ്ഞു. ഇന്ന്‌  രാവിലെ 11നാണ് സംഭവം. ഓഫീസില്‍ കെട്ടിടത്തിനുള്ളലേക്ക്‌ തീ പടര്‍ന്നതിനാല്‍ ജീവനക്കാരടക്കം ആറുപേര്‍ക്ക്‌ പൊള്ളലേറ്റതായാണ്‌ വിവരം. ഗുരുതരമായി പൊള്ളലേറ്റ ഒരു ജീവനക്കാരനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന് 30 ശതമാനം പൊള്ളലേറ്റു. വില്ലേജ് ഓഫീസര്‍ അടക്കമുള്ള ജീവനക്കാര്‍ക്കും കരമടയ്ക്കാന്‍ വന്നയാളും അടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഓഫീസിലേക്ക് കയറി വന്ന ഒരാള്‍ ഒരു കാര്യം ഇപ്പോള്‍ കാണിച്ചു തരാമെന്ന് പറഞ്ഞ് എന്തോ നിലത്തൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാതിലിനടത്തായതിനാല്‍ പുറത്തേക്ക് പോകാന്‍ സാധിച്ചില്ല. നാട്ടുകാരെത്തി വെന്റിലേറ്റര്‍ തകര്‍ത്താണ് പൊള്ളലേല്‍ക്കുകയും പുക ശരീരത്തിനുള്ളില്‍ പ്രവേശിക്കുകയും ചെയ്തവരെ രക്ഷപെടുത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!