ജിഷ കൊല്ലപ്പെട്ട കേസ് അനേഷിക്കുന്നത് മികച്ച പൊലീസ് സംഘമാണെന്ന് ഡിജിപി

കൊച്ചി: പെരുമ്പാവൂരില്‍ ജിഷ എന്ന നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസ് അനേഷിക്കുന്നത് മികച്ച പൊലീസ് സംഘമാണെന്ന് ഡിജിപി ടിപി സെന്‍ുമാര്‍. അന്വഷണം നീളുന്നത് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ്. പൊലീസ് ഒരിക്കലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഡിജിപി പറഞ്ഞു. പൊലീസ് ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. സ്ഥലത്തെ ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആരെങ്കിലും അപ്രത്യക്ഷരായിട്ടുണ്ടെയെന്ന് പരിശോധിക്കും.

ജിഷയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയെന്ന് ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്ര. അന്വേഷണം അവസാനഘട്ടത്തിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!