കൊല നടന്ന സമയം കണ്ടെത്തി, പ്രതിക്കായി ഇരുട്ടില്‍ തപ്പുന്നു

jisha-family-1പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷ മൃഗീയമായി കൊലചെയ്യപ്പെട്ടിട്ട് ഒമ്പത് ദിവസം പിന്നിടുന്നു. മതിയായ തെളിവുകള്‍ പോലും കണ്ടെത്താനകാതെ പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലനടന്ന സമയത്തെ കുറിച്ച് ഏകദേശ ധാരണയില്‍ അന്വേഷണ സംഘം എത്തി. എന്നാല്‍, പ്രതികളെക്കുറിച്ച് ധാരണയില്ലെന്നാണ് സൂചന.

ഒരു ബീഡിക്കുറ്റി, ഒരു സിഗററ്റ് ലാമ്പ്, ചോര പുരണ്ട ഒരു ചെരുപ്പ്, സ്റ്റീല്‍ കത്തി… കൈവശമുള്ള തെളിവുകള്‍ പ്രതിയിലെത്താന്‍ സഹായിക്കാത്തതാണ് പോലീസിലെ കുടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ കേസ് അന്വേഷിച്ച ഉദ്യാഗസ്ഥരുടെ നടപടികള്‍ തെളിവുകള്‍ നശിക്കാന്‍ കാരണമായോയെന്ന സംശയവും ബലപ്പെടുന്നു. മതിയായ തെളിവുകള്‍ പുതിയ സംഘത്തിനും കണ്ടത്താനായിട്ടില്ല.

30 പേരടങ്ങുന്ന സംഘത്തെ എട്ടായി തിരിച്ച് അന്വേഷണത്തിന് വൈവിധ്യം വരുത്തിയെന്നതാണ് വ്യാഴാഴ്ചയുണ്ടായ പ്രധാന സംഭവം. ഐജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെഎ അനില്‍കുമാറിനെ അന്വേഷണ ചുമതലയില്‍ നിന്നുമാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം വിപുലീകരിച്ച് എട്ട് ടീമായി തിരിച്ചു. അന്വേഷണ പുരോഗതിയുടെ ഏകോപനം വ്യാഴാഴ്ച മുതല്‍ ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രക്കാണ്.

ജിഷയുടെ വീട്ടില്‍ നിന്നും പരിസരത്തു നിന്നുമായി കണ്ടെടുത്ത ആയുധങ്ങള്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്കായി അയക്കാന്‍ തീരുമാനമായി. ഇതുവരെ മുന്നൂറോളം പേരെ ചോദ്യം ചെയ്തതായിട്ടാണ് വിവരം. കൊലനടന്ന സമയത്ത് ഈ പ്രദേശത്തെത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!