ജിഷയുടെ കൊലപാതകം: ഒരാള്‍ കൂടി കസ്റ്റഡിയില്‍

jishaകൊച്ചി: പെരുമ്പാവൂവിരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരിയുടെ സുഹൃത്തായ അന്യ സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചെ ബാംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്ക് പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജിഷ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇന്ന് കസ്റ്റഡിയിലായ അന്യസംസ്ഥാന തൊഴിലാളി സംസ്ഥാനം വിട്ടിരുന്നു. ഇതാണ് പ്രധാനമായും ഇയാളിലേക്ക് സംശയ മുന നീളാന്‍ കാരണം. ദീപയുടെ സുഹൃത്തുക്കളില്‍ രണ്ട് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതില്‍ ഒരാള്‍ മലയാളിയാണ്. കുടുംബത്തില്‍ നിന്ന് മാറി താമസിക്കുന്ന അച്ഛന്റെ വീട്ടില്‍ ദീപ പോകാറുണ്ടായിരുന്നു. ഇവിടെ വച്ചാണ് ദീപയുടെ സുഹൃത്തുക്കള്‍ ജിഷയെ പരിചയപ്പെടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!