ജിഷയുടെ കൊലപാതകം: സംസ്ഥാന സര്‍ക്കാരിനെയും പോലിസിനെയും വിമര്‍ശിച്ച് കേന്ദ്രം

jishaഡല്‍ഹി: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കേസിന്റെ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും വീഴ്ച പറ്റിയെന്നും പോലീസ് ഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആറ് പേജുള്ള റിപ്പോര്‍ട്ട് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തേവര്‍ചന്ദ് ഗെലോട്ട് പാര്‍ലമെന്റിന് കൈമാറി.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് നേരെ നടക്കുന്ന അതിക്രമങ്ങളുടെ വിഭാഗത്തില്‍ കേസിനെ ഉള്‍പ്പെടുത്താന്‍ വൈകി. അന്വേഷണം വൈകുന്നതിനുസരിച്ച് കേസിലെ സുപ്രധാന തെളിവുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ട്. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി കേരളത്തിലെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും കേന്ദ്രസംഘം നടത്തിയിരുന്നു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കേന്ദ്രമന്ത്രി സന്ദര്‍ശിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!