ജിഷ കേസിൽ അയൽവാസി സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പെരുമ്പാവൂരീൽ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ അയൽവാസി സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ വെച്ചാണ് സാബുവിനെ ചോദ്യം ചെയ്യുന്നത്. പോസ്റ്റ്മോർട്ടത്തോടൊപ്പം രേഖപ്പെടുത്തുന്ന മൊഴിയിൽ ജിഷയുടെ ദേഹത്ത് പല്ലിൽ വിടവുള്ള ഒരാൾ കടിച്ച പാടുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് സമീപവാസികളുടെ പല്ലിലെ വിടവും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ദന്തഡോക്ടറുടെ സാന്നിധ്യത്തിലാണ് പരിശോധന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!