മൈക്രോഫൈനാന്‍സ് തട്ടിപ്പ് : മെയ് 31

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫൈനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസം കൂടി സമയം അനുവദിക്കണമെന്ന് വിജിലന്‍സ് സംഘം. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് അന്വേഷണ സംഘം ഈ ആവശ്യമുന്നയിച്ചത്. കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നല്‍കിയ രണ്ടാം സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.

 കേസില്‍ ഇതിനകം തന്നെ 15 സാക്ഷികളുടെ മൊഴി എടുത്തതായും 50 ഓളം തെളിവുകള്‍ പരിശോധിച്ചതായും അന്വേഷണ സംഘം അറിയിച്ചു. എന്നാല്‍ അന്വേഷണ സംഘത്തിന് രണ്ടു തവണ സമയം നീട്ടി നല്‍കിയതാണെന്നും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ത്യശാസനം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇരുവാദങ്ങളും പരിഗണിച്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്നത് മെയ് 31ലേക്ക് മാറ്റി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!