മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി

കാസര്‍ഗോഡ്: മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ സംഘത്തെ പോലീസ് പിടികൂടി. കാസര്‍കോട് നായന്‍മാര്‍മൂലയിലെ മുട്ടത്തൊടി സഹകരണ ബാങ്കില്‍ നിന്നാണ് രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിലെ അപ്രൈസര്‍മാരടക്കം നാല് പേരെയാണ് പൊലീസ് പിടികൂടിയത്. നായന്‍മാര്‍മൂലയിലെ മുട്ടത്തൊടി സഹകരണ ബാങ്കിന്റെ വിവിധ ശാഖകളിലാണ് ജീവനക്കാരുടെ നേതൃത്വത്തില്‍ തട്ടിപ്പ് നടന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!