മാധ്യമ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് അക്രമിച്ചു

പാലക്കാട് : പാലക്കാട് നെല്ലായി സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് അക്രമിച്ചു. ഏഷ്യാനെറ്റിലെയും റിപ്പോര്‍ട്ടര്‍ ചാനലിലെയും റിപ്പോര്‍ട്ടര്‍മാര്‍ക്കാണ് മര്‍ദനമേറ്റത്. പ്രാദേശിക ചാനലിന്റെ ക്യാമറ ഉള്‍പ്പെടെ അക്രമിസംഘം തകര്‍ത്തു.

നെല്ലായി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് ഇന്ന് രാവിലെ കസ്ഡിയിലെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. വധഭീഷണി അടക്കം മുഴക്കിയശേഷമാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സ്ഥലത്തുനിന്ന് പോയത്. പോലീസ് നോക്കി നില്‍ക്കവേയാണ് ആക്രമണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് നിര്‍ദേശം നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!