ബോഡോ തീവ്രവാദികള്‍ പിടിയില്‍

കൊല്ലം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഒളിച്ചുകഴിഞ്ഞിരുന്ന രണ്ടു ബോഡോലാന്‍ഡ് തീവ്രവാദികള്‍ പിടിയില്‍. കലക്ടറേറ്റില്‍ സ്‌ഫോടനം നടന്നതിനു പിന്നാലെ ത്രീവ്രവാദ സാന്നിദ്ധ്യം കൂടി കണ്ടെത്തിയത് സൈനിക, പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളെ ഞെട്ടിച്ചിരിക്കയാണ്.

നിരോധിത തീവ്രവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബേഡോലാന്‍ഡ് അംഗങ്ങളാണ് പിടിയിലായിട്ടുള്ളതെതന്നാണ് നിഗമനം. ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇവരെ പിടികൂടിയത്. ആശ്രമം ഭാഗത്തു ജോലിചെയ്തിരുന്ന ഇവരെ ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൊടുവിലാണ് പിടികൂടിയതെന്നാണ് സൂചന. എന്നാല്‍ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കനീന്ദ്ര, കൊലീന്‍ എന്നിവരാണ് പിടിയിലായതെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!