അമ്പതുകാരന്‍ നേതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ജഴ്‌സി നല്‍കാമെന്ന് പറഞ്ഞു; ഇക്കിളി വര്‍ത്തമാനങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തു

തൃക്കരിപ്പൂര്‍: കായിക വസ്ത്രങ്ങള്‍ വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അനമ്പതുകാരനായ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചു. ദളിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ എള്ളേടത്ത് കുഞ്ഞികൃഷ്ണനെ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

കായിക ഇനങ്ങളില്‍ മത്സരിക്കുന്ന പെണ്‍കുട്ടിയെ ജേഴ്‌സി തരാമെന്ന് പറഞ്ഞാണ് കുഞ്ഞികൃഷ്ണന്‍ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. പിന്നെ പലപ്പോഴും ഇതാവര്‍ത്തിച്ചു. അതിനിടെ കുഞ്ഞികൃഷ്ണന്റെ ഫോണ്‍കോളുകള്‍ പെണ്‍കുട്ടി തന്റെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് തൃക്കരിപ്പൂര്‍ മണിയനൊടിയിലെ എള്ളത്ത് കുഞ്ഞികൃഷ്ണനെ(50) പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഡി.സി.സി പ്രസിഡന്റ് പുറത്താക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!