എറണാകുളം പട്ടിമറ്റത്ത് നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മാതൃസഹോദരൻ അറസ്റ്റിൽ

എറണാകുളം:  പട്ടിമറ്റത്ത് നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മാതൃസഹോദരൻ അറസ്റ്റിൽ. കുമ്പനാട് സ്വദേശി അബ്ദുൾ മജീദാണ് അറസ്റ്റിലായത്. എറണാകുളം പട്ടിമറ്റം നാല് സെന്‍റ് കോളനിയിലെ ബാലികയെയെയാണ് അമ്മാവനായ അബ്ദുൽ മജീദ് ലൈംഗികമായി പീഡിപ്പിച്ചത്. അമ്മ ജോലിക്ക് പോകുന്ന സമയത്ത് കുട്ടിയെ നോക്കാൻ ഇയാളെ ഏൽപ്പിച്ചതായിരുന്നു. അമ്മ തിരിച്ചു വന്നപ്പോഴാണ്  പീഡന വിവരം അറിയുന്നത്. തുടർന്ന് മറ്റ് ബന്ധുക്കളെ വിരമറിയിച്ചു. കുട്ടിയുടെ അമ്മ നൽകിയ  പരാതിയുടെ അടിസ്ഥാനത്തിൽ പട്ടിമറ്റം സിഐ പ്രതിയുടെ  അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിടികൂടിയതറിഞ്ഞ് പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരും സംഘടിച്ചു. അറസ്റ്റിലായ അബ്ദുൾ മജീദിനെ കോടതിയിൽ ഹാജരാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!